ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി വീണ്ടും നീട്ടി. അടുത്ത വര്‍ഷം ജൂലായ് വരെയാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടിയത്.
കേരളത്തിന്റെ എതിര്‍പ്പ് അംഗീകരിക്കാതെയാണ് കേന്ദ്രം കരട് വിജ്ഞാപനം കാലാവധി വീണ്ടും നീട്ടിയത്.
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അതിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അംഗീകരിച്ച് ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം 9993.7 ചതുരശ്ര കിലോമീറ്ററായി പരിസ്ഥിതി ലോല മേഖല കുറച്ച് 2018 ഡിസംബറില്‍ കേന്ദ്രം പുതിയ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ജനവാസ മേഖലകള്‍ പൂര്‍ണമായി ഒഴിവാക്കണമെങ്കില്‍ 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.