spot_imgspot_img

സ്വാതന്ത്ര്യ ദിന പരേഡിനിടെ വെടിവയ്പ്പ്: അമേരിക്കയിലെ ഇല്ലിയാനോസില്‍ ആറുപേര്‍ മരിച്ചു, 24 പേര്‍ക്ക് പരിക്ക്

Date:

ഷിക്കാഗോ: അമേരിക്കയില്‍ സ്വാതന്ത്ര്യ ദിന പരേഡിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇല്ലിനോയിസിലെ ഹൈലാന്‍ഡ് പാര്‍ക്ക് നഗരത്തിലാണ് സംഭവം. പരേഡ് നടക്കുന്നതിനിടെ അക്രമി സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളില്‍കയറി നിന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെനിന്ന് ഉപേക്ഷിച്ചനിലയില്‍ തോക്ക് കണ്ടെത്തി. സംഭവത്തില്‍ 22 കാരനായ റോബര്‍ട്ട് ക്രീമോ അറസ്റ്റിലായി.

പരേഡ് ആരംഭിച്ച് 10 മിനുട്ടിന് ശേഷമാണ് വെടിവെപ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
മേയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സാമൂഹ്യ നീതി അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ജാതി സെൻസസിനെ എതിർക്കുന്നത്; വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ദലിത് - ആദിവാസി- പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട...

ഡോ. വി പി ഗംഗാധരന് വധഭീഷണി

കൊച്ചി: പ്രമുഖ ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. വി.പി. ഗംഗാധരന് വധഭീഷണി.മുംബൈയിലെ 'സിറ്റിസണ്‍...

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന...

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ മൊഴി പുറത്ത്

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട...
Telegram
WhatsApp