കരിങ്കടലിൽ റഷ്യയുടെ അധീനതയിലുള്ള സ്നേക്ക് ഐലന്റിന് നേരെ അപ്രതീക്ഷിതമായാണ് ഉക്രൈൻ ആക്രമണം നടത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ റഷ്യയും തിരിച്ചടിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കരിങ്കടലിലെ സ്നേക്ക് ഐലൻഡിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിന് തൊട്ടുപിന്നാലെ റഷ്യ ഫോസ്ഫറസ് ബോംബ് ആക്രമണം നടത്തിയിരിക്കുന്നു. ഈ വിവരം ഉക്രൈൻ സൈന്യം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചത് നിരോധിതമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളാണെന്നാണ് ലഭ്യമാകുന്ന വിവരം.