ജപ്പാൻ : വെള്ളിയാഴ്ച പടിഞ്ഞാറൻ ജപ്പാനിലെ നാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് നേരെ വെടിയുതിർത്തതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.രാവിലെ 11:30 ഓടെ നാരയിലെ ഒരു തെരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുകയായിരുന്ന അബെയെ പിന്നിൽ നിന്ന് ഒരു അജ്ഞാതൻ തോക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
നെഞ്ചിൽ വെടിയേറ്റു കുഴഞ്ഞുവീണതിനെ തുടർന്ന് രക്തം വാർന്നാണ് അബെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
NHK റിപ്പോർട്ടുകൾ പ്രകാരം അബെ കുഴഞ്ഞു വീഴുന്ന സമയത്ത് വെടിയൊച്ച പോലെ ഒരു ശബ്ദം കേട്ടു. ശേഷം ആബെ വെടിയേറ്റ് വീഴുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും സംശയം തോന്നിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അബെയ്ക്ക് നേരെ വെടിയുതിർത്ത സ്ഥലത്ത് നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുതിട്ടുണ്ട്.ഷിൻസോ ആബെയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആകില്ലെന്നും എന്നാൽ എല്ലാ സംഭവവികാസങ്ങളും നിരീക്ഷിച്ചുവരികയാണെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ അറിയിച്ചിട്ടുണ്ടെന്നും ടോക്കിയോയിലേക്ക് മടങ്ങുകയാണെന്നും മാറ്റ്സുനോ അറിയിച്ചു.