റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന് ദാരുണാന്ത്യം. സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലംശൂരനാട്സ്വദേശി സൂരജ് ആര് ആണ് മരിച്ചത്. നക്സല്‍ ബാധിത മേഖലയില്‍ ഓപ്പറേഷന് പൂര്‍ത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാല്‍ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എകെ 47 തോക്കുകള്‍ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കില്‍ പെട്ടു. ഇവര്‍ നാല് പേരെയും രക്ഷിച്ചു. നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.