കഴക്കൂട്ടം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻ ബോംബു പൊട്ടിത്തെറിച്ച സംഭവത്തിൽ ബൈക്കിൽ യാത്ര ചെയ്യ്തിരുന്ന ഒരാളെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഠിനംകുളം വെട്ടുത്തുറ കോൺവെന്റിന് സമീപം സിത്താര ഹൗസിൽ വിജിത്ത് (24) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ചാന്നാങ്കര ഫാത്തിമ ആഡിറ്റോറിയത്തിനടുത്താണ് സംഭവം. ബോംബുമായി വന്ന സ്കൂട്ടർ യാത്രികർ ആട്ടോറിക്ഷയിൽ ഇടിച്ച് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിതെറിച്ച് ആട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ പ്രതികൾ ബൈക്കുമായി രക്ഷപ്പെട്ടു. സിനി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും അല്ലാതെയുമുള്ള അന്വേഷണത്തിനൊടുവിൽ ബോംബ് പൊട്ടി പരിക്കേറ്റ വിജിത്തിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സത്തേടുന്നതിനിടെയാണ് പോലീസ് അറസ്റ്റുചെയ്തത്. വിജിത്തിന് ഇത് കൂടാതെ നിരവധി കേസുകളുടെന്ന് കഠിനം പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കഠിനംകുളം എസ്.എച്ച്.ഒ സജു ആൻറണിയുടെ നേതൃത്വത്തിൽ എസ്.ഐ . എസ് എൽ സുധീഷ്, എ.എസ്.ഐമാരായ ഹാഷിം, സന്തോഷ്, സി.പി.ഒ രാജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.