spot_imgspot_imgspot_img

ആദിശങ്കരാചാര്യയുടെ പ്രതിമ നിര്‍മാണം സ്റ്റേ ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി

Date:

മധ്യപ്രദേശ് : 2000 കോടി രൂപയുടെ പദ്ധതി അടുത്ത വാദം കേള്‍ക്കുന്നത് വരെ കോടതി സ്റ്റേ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സ്വപ്ന പദ്ധതിയായാണ് ‘സ്റ്റാച്യു ഓഫ് വണ്‍നെസ്’ പദ്ധതിയെ സര്‍ക്കാര്‍ കണക്കാക്കുന്നത്.മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ ഓംകാരേശ്വറില്‍ നര്‍മ്മദ നദിക്ക് സമീപമാണ് ആദിശങ്കരാചാര്യയുടെ പ്രതിമ നിര്‍മ്മിക്കുന്നത്.

108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് നിര്‍മിക്കുന്നത്. കല്ലുകൊണ്ട് നിര്‍മിച്ച താമര ആകൃതിയിലുള്ള പീഠത്തിന് മുകളിലാണ് പ്രതിമ സ്ഥാപിക്കുക. 15 മാസം കൊണ്ട് പ്രതിക നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെയാണ് നിര്‍മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്യാനായി ഹൈകോടതി ഉത്തരവിടുന്നത്.

ഇന്‍ഡോര്‍ ആസ്ഥാനമായുള്ള എന്‍ജിഒ ലോക്ഹിത് അഭിയാന്‍ സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മരങ്ങള്‍ വെട്ടിമാറ്റുക, മല തുരന്നുള്ള നിര്‍മാണ പ്രവൃത്തി, പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കുക തുടങ്ങിയ കാരണങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp