spot_imgspot_imgspot_img

കാലാവസ്ഥ വ്യതിയാനം: പ്രഭാഷണ പരിപാടി ഇന്ന്

Date:

തിരുവനന്തപുരം : കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ് (പി.എസ്.)) വിഭാഗവും യൂണിസെഫും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നിയമസഭാ സമുച്ചയത്തിൽ ‘നാമ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന കാലാവസ്ഥാ അസംബ്ലിയുടെ തുടർച്ചയായി, നിയമസഭാ സാമാജികർക്കായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഒരു പ്രഭാഷണ പരിപാടി ജൂലൈ 13 വൈകിട്ട് 06.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിക്കും.

നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പരിപാടിയിൽ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്‌സി മാത്യു കോൾ ‘കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ’ എന്ന വിഷയം സംബന്ധിച്ച് പ്രഭാഷണം നടത്തും. ചടങ്ങിനു ശേഷം സ്പീക്കർ 2021ലെ നിയമസഭാ മാധ്യമ അവാർഡുകൾ വിതരണം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp