എറണാകുളം : നഗ്നതാ പ്രദർശനത്തിന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം ലഭിച്ചു. ജയിലുനുള്ളിലായാൽ വീണ്ടും മാ നസികനില തകരാറിലാകും എന്നാണു പ്രതിഭാഗം വാക്കിൽ കോടതിയെ അറിയിച്ചത്.
കൃത്യമായ ഉപാധികളോടെയാണ് ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വഭാവ വൈകൃതത്തിനു ചികിത്സയിലാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭാര്യയും പിതാവും കോടതിൽ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.