തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് രാജി വെച്ച സജി ചെറിയാൻ വീണ്ടും മന്ത്രി പദത്തിലേക്ക് എത്തുമ്പോൾ ,
അദ്ദേഹം നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന.
സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലായിരുന്നു നേരത്തേ സജി ചെറിയാന്റെ ഓഫീസ്. അദ്ദേഹം മാറിയ ശേഷം അടച്ചിട്ടിരുന്ന ഈ ഓഫീസ് തന്നെ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കും.
പഴയ എട്ടാം നമ്പര്‍ സ്റ്റേറ്റ് കാറിൽ തന്നെയാകും ഇനി മുതൽ സജിചെറിയാന്റെ യാത്ര. എന്നാൽ
സജി ചെറിയാന്‍ മന്ത്രിയായിരിക്കെ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായിരുന്ന കവടിയാര്‍ ഹൗസ് രണ്ടാം വരവില്‍ അദ്ദേഹത്തിന് ലഭിക്കില്ല.
സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സജി ചെറിയാനിലുള്ള വിശ്വാസമാണ് തിരിച്ചു വരവിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കിയിരിക്കുകയായിരുന്നു. സജിയുടെ തിരിച്ചുവരവ് മുൻകൂട്ടി കണ്ടാണ് ഇതെന്നും ആരോപണമുണ്ട്.
ചെങ്ങന്നൂർ എം.എൽ.എ കൂടിയായിരുന്ന സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്ന പേരിൽ കഴിഞ്ഞ ജൂലൈയിലാണ് അവിചാരിതമായി രാജി വെക്കേണ്ടി വന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു രാജി. തുടർന്ന് ആറ് മാസമായപ്പോഴാണ് മന്ത്രിയുടെ തിരിച്ചു വരവ്.
സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സജി ചെറിയാനിലുള്ള വിശ്വാസമാണ് തിരിച്ചു വരവിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കിയിരിക്കുകയായിരുന്നു. സജിയുടെ തിരിച്ചുവരവ് മുൻകൂട്ടി കണ്ടാണ് ഇതെന്നും ആരോപണമുണ്ട്.
കേസ് രേഖകളും മുഖ്യമന്ത്രിയുടെ ശുപാര്‍ശയുമടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതിനു ശേഷം ഗവർണർ
തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് നയം വ്യക്തമാക്കിയിരുന്നു.
രാജ്ഭവനിൽ ഇന്നലെ വൈകിട്ട് നാലിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ .ഷംസീർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മറ്റ് എൽ.ഡി എഫ് നേതാക്കൾ, വകുപ്പുമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.