കോഴിക്കോട് : കലോത്സവത്തിന് അടുത്ത വർഷം മുതൽ ഇറച്ചിയും മീനും ബിരിയാണിയും നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
മത്സ്യവും മാംസ്യവും വിളമ്പരുത് എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. അതിനാൽ അടുത്ത വര്‍ഷം നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു.
കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.
കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക ഉണ്ടെന്നും മന്ത്രി വിശദമാക്കി.
ഒരു വിവാദവും ഇല്ലാത്തപ്പോൾ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ് എന്നും പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം കണ്ടത് ഇപ്പോൾ ആണോ എന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു.