spot_imgspot_imgspot_img

റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം , കൊലപാതകമെന്ന് പോലീസ്

Date:

കൊല്ലം: റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നേരത്തെ കസ്റ്റഡിയിലെടുത്ത നാസു (24) വാണ് കൊലപാതകം നടത്തിയത്.
ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ തന്ത്രപൂര്‍വം റെയില്‍വേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നതായും പൊലീസ് പറഞ്ഞു.

തുടർന്ന് മരണം തീർച്ചപ്പെടുത്താനായി ബ്ലേഡുമായി എത്തി മുറിവുകൾ ഉണ്ടാക്കി.
കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ നഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

ഡിസംബര്‍ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നില്‍ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു.

ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു പ്രതി നാസു പൊലീസിന് മൊഴി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp