ഡൽഹി: ഡൽഹിയിൽ വായു നിലവാര തോത് ഗുരുതര അവസ്ഥയിലെന്ന് റിപ്പോർട്ട്. വായു നിലവാര സൂചികയിൽ 461 രേഖപ്പെടുത്തി. വായു മലിനീകരണ പ്രതിസന്ധി മുന്നില്‍ കണ്ട് ബിഎസ് 3 പെട്രോൾ , ബി എസ് 4 ഡീസൽ കാറുകൾ രണ്ടു ദിവസത്തേക്ക് റോഡിൽ ഇറക്കുന്നത് സർക്കാർ വിലക്കി.
ഇന്ന് ഡൽഹിയിൽ നിന്നുളള 68 വിമാനങ്ങളാണ് വൈകിയത്. ഇതിനിടെ ഡൽഹിയിൽ ശൈത്യ തരംഗത്തിൻ്റെ തീവ്രത കുറഞ്ഞുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കുറഞ്ഞ താപനില 6.4 ഡിഗ്രി സെൽഷ്യസ് ആയി. മൂടൽ മഞ്ഞിൻ്റെ കാഠിന്യം കുറഞ്ഞു. കാഴ്ചാ പരിധി 50 മീറ്റർ ആയി. ഇന്ന് രാത്രിയോടെ ശൈത്യ തരംഗത്തിന്‍റെ തീവ്രത വീണ്ടും കുറയുമെന്നും 4 ഡിഗ്രി വരെ താപനില വർദ്ധിക്കുമെന്നുമാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.