കൊച്ചി : താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നിർബന്ധമായും നോട്ടീസ് നൽകണമെന്ന് കേരളാ ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനു ശിവരാമന്റേതാണ് വിധി.മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താൽക്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി ദ്ദാക്കിക്കൊണ്ടാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.