spot_imgspot_img

പോത്തൻകോട് ജംഗ്ഷനിൽ മൾട്ടി ലെവൽ മാർക്കറ്റ് നിർമ്മിക്കും

Date:

പോത്തൻകോട്:പോത്തൻകോട് ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പോത്തൻകോട് ജംഗ്ഷനിൽ നാല് നിലകളിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ മാർക്കറ്റ് നിർമ്മിക്കും. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  പഞ്ചായത്തിൽ നടന്ന വികസന സെമിനാറിലാണ് തീരുമാനം. പ്രധാന ജംഗ്ഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും, പൊതു ശ്മശാന നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.

അതോടൊപ്പം നിരവധി ജനക്ഷേമ- കാർഷിക  പദ്ധതികളും നടപ്പാക്കും. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഫൈസി എ സെമിനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിൻ ദാസ് അവതരിപ്പിച്ചു. പ്രാദേശിക വികസനവും, പ്രകൃതി സംരക്ഷണവും, പരിസര ശുചിത്വവും സാധ്യമാക്കാനായി പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സെമിനാറിൽ ചർച്ച ചെയ്തു. പോത്തൻകോട് എം. ടി ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. അനിൽകുമാർ, വാർഡ് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ, ആശാ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp