spot_imgspot_img

കായികമന്ത്രി മന്ത്രി മാപ്പു പറയണം’; വി ഡി സതീശൻ

Date:

കോഴിക്കോട്: ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികളെത്താതിരുന്നതിന് കാരണം കായികമന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ഏകദിനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കുറഞ്ഞത് കായികമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി പാവങ്ങളെ അപമാനിച്ച ഒരാൾക്ക് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ലെന്നും മന്ത്രി ഈ പ്രസ്താവനയിൽ മാപ്പു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഈ പരാമർശം മലയാളികളെ വിഷമിപ്പിക്കും. അഹങ്കാരത്തിന്‍റേയും ധീക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്, മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത് കണ്ടതെന്നും കൂട്ടിച്ചേർത്തു.

ഒരു അന്താരാഷ്ട്ര മത്സരം കേരളത്തിൽ നടക്കുമ്പോൾ അതിനെ വൻ വിജയത്തിലെത്തിക്കേണ്ടത് കേരളത്തിന്‍റെ ഉത്തരവാദിത്വമാണ്. സർക്കാരാണ് അതിനായി മുൻ‌ കൈയെടുക്കേണ്ടത്. അന്താരാഷ്ട്ര മത്സരം കേരളത്തിൽ വിജ‍യകരമായി നടന്നാൽ അതിന്‍റെ ഗുണം കായിക രംഗത്തിനു മാത്രമല്ല, സാമ്പത്തിക രംഗത്തിനും കൂടിയാണെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ കായിക മന്ത്രി വളരെ മോശമായ പരാമർശമാണ് നടത്തിയത്. അദേഹം മാപ്പു പറയേണ്ടത് അനുവാര്യമായ ഒന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp