ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ടു. വിധിയിൽ ഇളവ് തേടി കേന്ദ്രവും കേരളവും അടക്കം നല്‍കിയ ഹർജികളാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടത്. വിധിയിൽ മാറ്റം വരുത്തും എന്ന സൂചന ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി.
മൂന്നംഗ ബെഞ്ചിന്‍റെ കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ബഫർസോണുമായി ബന്ധപ്പെട്ട് ജൂണിൽ വന്ന വിധിയിൽ വ്യക്തത തേടി കേന്ദ്രം, കേരളം തുടങ്ങിയ വിവിധ മേഖലയിലുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടതിനെതുടർന്ന് ഹർജി മൂന്നംഗ സമിതിക്ക് വിടാൻ നിലവിലെ രണ്ടംഗ സമിതി തീരുമാനിക്കുകയായിരുന്നു.
ഖനനം പോലുള്ള പ്രവര്‍ത്തികളെ നിയന്ത്രിക്കാനാണ് പ്രധാനമായും ഉദ്ദേശിച്ചതെന്നും വിധിയിലുള്ള അപകാതകള്‍ പരിഹരിക്കാമെന്നും കോടതി പറഞ്ഞു. ഇതിലൂടെ വിധിയിലെ ചില നിര്‍ദേശങ്ങളില്‍ ഭേദഗതി ഉണ്ടാകുമെന്ന സൂചന കോടതി നല്‍കി. വിധിക്കെതിരെ കേരളം നല്‍കിയ പുന:പരിശോധന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും, വിധിയില്‍ ഭേദഗതി വരുത്തിയാല്‍ പുന:പരിശോധനയുടെ ആവശ്യമില്ലല്ലോയെന്നും കോടതി പറഞ്ഞു.