spot_imgspot_imgspot_img

കാപ്പ കേസ്: കരുതല്‍ തടങ്കല്‍ ഉത്തരവില്‍ വന്‍ വര്‍ധനയെന്ന് ജില്ലാ കളക്ടര്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കാപ്പ കേസുകളിലെ കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെയധികം കൂടിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ജില്ലാ കളക്ടറായി ചാര്‍ജ്ജ് എടുത്ത ശേഷം പോലീസില്‍ നിന്ന് ലഭ്യമായതില്‍ 50 ശതമാനത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളിലും കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മുന്‍പ് ഇത് 15 ശതമാനമായിരുന്നുവെന്നും കളക്ടര്‍ അറിയിച്ചു. ഗൗരവ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയെല്ലാം കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ മുപ്പതോളം ഗുണ്ടകള്‍ ജയിലില്‍ കഴിയുന്നു. ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ കേസുകളും ഉപദേശക സമിതി ശരിവച്ചിട്ടുണ്ട്. ബാക്കി ഗൗരവ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും ഒരളവുവരെ നിരപരാധികളായ, കുറ്റകൃത്യങ്ങളില്‍ പെട്ടുപോയവരേയും ഒഴിവാക്കുകയും അത്തരം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സാമൂഹ്യക്രമത്തിന് പ്രശ്‌നം സ്യഷ്ടിക്കുന്നില്ലെന്ന് കണ്ട് നിരപരാധികളാക്കുകയും ചെയ്തിട്ടുണ്ട്.

ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം സംരക്ഷിക്കേണ്ട അതോറിറ്റി എന്ന നിലയില്‍, പോലീസ് ശുപാര്‍ശ ചെയ്യുന്ന എല്ലാവരേയും ക്രമസമാധാന പാലനത്തിന് പ്രയാസം സൃഷ്ടിക്കുന്നവരേയും കരുതല്‍ തടങ്കല്‍ പോലെ ഗൗരവതരമായ നടപടിയില്‍പ്പെടുത്താനാവില്ല. അതിനാലാണ് ഇത്തരം കേസുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp