spot_imgspot_img

സംവിധായകൻ ടി എസ് സുരേഷ്ബാബു ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു

Date:

കൊച്ചി: ഒരിടവേളയ്ക്കു ശേഷം രണ്ടു ചിത്രങ്ങളുമായി സംവിധായകൻ ടി എസ് സുരേഷ്ബാബു ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന “ഡി.എൻ.എ”, “ഐ.പി.എസ് ” തുടങ്ങിയ ചിത്രങ്ങളാണവ. മെഗാസ്റ്റാർ മമ്മൂട്ടിയാണ് രണ്ടു ചിത്രങ്ങളുടെയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. ‘IF REVENGE IS AN ART YOUR KILLER IS AN ARTIST’ എന്ന ടാഗ്‌ലൈനോടെ അവതരിപ്പിക്കുന്ന ഡി.എൻ.എയാണ് ആദ്യം ചിത്രീകരണം തുടങ്ങുക. ജനുവരി 26-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ എറണാകുളവും ചെന്നൈയുമാണ്.

അസ്കർ സൗദാൻ നായകനാകുന്ന ചിത്രത്തിൽ അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, രവീന്ദ്രൻ, സെന്തിൽരാജ്, പത്മരാജ് രതീഷ്, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരിനന്ദ, ലക്ഷ്മി മേനോൻ, അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

ബാനർ – ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം – കെ.വി അബ്ദുൾ നാസർ, സംവിധാനം – ടി.എസ് സുരേഷ് ബാബു, രചന – ഏ.കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ്, ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും – നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ , പി.ആർ.ഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...
Telegram
WhatsApp