spot_imgspot_img

അനുമോള്‍ മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26 മുതല്‍

Date:

spot_img

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോള്‍ കുറുവമ്മാള്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

എസ്‌ട്രെല്ല പ്രൊഡക്ഷന്റെ ബാനറില്‍ കുഷ്മാവതി നിര്‍മ്മിക്കുന്ന അയാളി നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മ്യൂസിക്: രേവാ, എഡിറ്റര്‍ ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി എന്നിവരാണ് അണിയറയില്‍. മഥന്‍, ലിങ്ക, സിങ്കാംപുലി, ധര്‍മ്മരാജ്, ലവ്‌ലിന്‍, തുടങ്ങി വന്‍ താരനിരയിലാണ് അയാളി ഒരുക്കിയത്. അതിഥി താരമായി ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരും എത്തുന്നു.

തിമിഴ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ആചാരാനുഷ്ഠാനങ്ങളെ ബന്ധപ്പെടുത്തി ഋതുമതിയാകുന്ന മുറയ്ക്ക് പെണ്‍കുട്ടികളെ വിവാഹം നടത്തുന്ന പരമ്പരാഗത ഗ്രാമത്തില്‍ നിന്നും ഡോക്ടറാകണം എന്ന ആഗ്രഹത്തോടെ ജീവിക്കുന്ന തമിഴ് എന്ന് പേരുള്ള പെണ്‍കുട്ടിയായി അഭിനക്ഷത്രയും അമ്മ കുറുവമ്മാളായി അനുമോളും വേഷമിടുന്നു. പുതുക്കോട്ടൈ തമിഴ് ശൈലിയില്‍ അനുമോള്‍ തന്നെയാണ് അയാലിയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് തമിഴില്‍ അനുമോള്‍ ഡബ്ബ് ചെയ്യുന്നത്.

അനുമോള്‍ നേരത്തെ ഒരുനാള്‍ ഇരവില്‍, തിലഗര്‍, കണ്ണുക്കുള്ളൈ, രാമര്‍, സൂറന്‍, മഗ്‌ഴ്ചി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം തമിഴില്‍ ഫറാന എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് അയാളി എത്തുന്നത്. മലയാളത്തില്‍ ത തവളയുടെ ത, വൈറല്‍ സെബി, പെന്‍ഡുലം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് അനുമോളുടേതായി പുറത്താനിരിക്കുന്നത്. ആദ്യമായി സംസ്‌കൃതത്തില്‍ ചെയ്ത തയ നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ -...

ഭരണഘടനാ സംരക്ഷണ സദസ്സ് നാളെ

തിരുവനന്തപുരം: യു ഡി എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു....

പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക്; കെ സുരേന്ദ്രൻ

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് ബി ജെ പി...

രാജ്യത്തെ മുസ്ലിം പള്ളികൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടക്കെതിരെ പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങണം: ഐ എൻ എൽ

തിരുവനന്തപുരം: സർക്കാരും കോടതികളും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലിം പള്ളികളെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ...
Telegram
WhatsApp