spot_imgspot_img

‘ഇൻസ്പെയർ 2023’ സംഘടിപ്പിച്ചു

Date:

spot_img


ആറ്റിങ്ങൽ : വിസ്ഡം സ്റ്റുഡൻസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ‘ഇൻസ്പെയർ 2023’ എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

നഗരൂർ അൽ-ഫലാഹ് മദ്രസ്സാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്രസ്സാ അദ്ധ്യാപകർക്കായുള്ള ട്രെയിനിംഗും സംഘടിപ്പിച്ചു. പരിപാടി അൽ-ഫലാഹ് ട്രസ്റ്റ് ചെയർമാൻ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ സോൺ വിസ്ഡം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി.

രണ്ട് വേദികളിലായി നടന്ന പ്രോഗ്രാമിൽ ട്രെയ്നറും ഫറൂഖ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ.സഫീറുദ്ദീൻ നഗരൂർ, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സെടുത്തു. അഡ്വ.ഷാജഹാൻ, മാഹീൻകുട്ടി, അമൽ അഹ് മദ് എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp