spot_imgspot_img

പാഴ്സൽ ഭക്ഷണം നൽകുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യ വകുപ്പ്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പാഴ്സൽ ഭക്ഷണം നൽകുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യ വകുപ്പ്. പാഴ്സൽ ഭക്ഷണത്തിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമായും ഭക്ഷണം നൽകുന്ന കവറിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഭക്ഷണം പാകം ചെയ്ത സമയം തീയതി എത്ര സമയത്തിനുള്ളില്‍ കഴിക്കണം തുടങ്ങിയവയാണ് സ്ലിപ്പ്/ സ്റ്റിക്കർ എന്നിവയിൽ രേഖപ്പെടുത്തേണ്ടത്.

ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന ഭക്ഷണങ്ങൾ പാകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ കഴിക്കണമെന്നാണ് ഫുഡ്‌സേഫ്റ്റി സ്റ്റാന്‍റേര്‍ഡ്‌സ് റഗുലേഷന്‍സിൽ പറയുന്നത്. മാത്രമല്ല ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ സമയമെടുക്കുന്ന സന്ദർഭങ്ങളിൽ 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് യോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനിലാണ് ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതെന്ന് വീണ ജോർജ് വ്യക്തമാക്കി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...
Telegram
WhatsApp