തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ ഭരണ, വികസന നേട്ടങ്ങൾ എണ്ണിഎണ്ണി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയെന്ന് ഗവർണർ. സുസ്ഥിരവികസനത്തിന് സംസ്ഥാനത്തെ കേന്ദ്രം പലതവണ അഭിനന്ദിച്ചു. അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങൾ.
പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം. തൊഴിൽ ഇല്ലായ്‌മ ഇല്ലാതാക്കാൻ സർക്കാർ ശ്രമം. നിയമസഭയുടെ നിയമ നിർമാണ അധികാരം സംരക്ഷിക്കപ്പെടണമെന്ന് ഗവർണർ പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മതേതരത്വം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളും പ്രസംഗത്തിൽ ഗവർണ്ണർ വിശദമക്കി.
സമസ്ത മേഖലയിലും പുരോഗതിയുണ്ടാക്കുന്ന കർമ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന്നായി.
സാമുഹ്യ സുരക്ഷയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ലോക ശ്രദ്ധയാകർഷിച്ച സാമൂഹ്യ മുന്നേറ്റം കൈവരിക്കാനായിയെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗിൽ കേരളം മുന്നിൽ.
കൂടാതെ സുസ്ഥിര വികസനം ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുകയാണ് സർക്കാറിരെന്നും ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുരോഗതി അതുല്യമാണെന്നും അദ്ദേഹം പ്രശംസിച്ചു. തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം മുന്നിലാണ്. തോട്ടം മേഖലക്ക് കൂടുതൽ പരിഗണന നൽകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കരണം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും ലൈഫ് പദ്ധതിയടക്കമുള്ള ഭവന പദ്ധതികളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ ടി, സ്റ്റാർട്ടപ്പ് മേഖലകൾക്കായി കൂടുതൽ പരിഗണന നൽകുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സ്യഷ്ടിക്കുമീനും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.