spot_imgspot_img

പി എഫ് ഐ സ്വത്ത്‌കണ്ടുകെട്ടൽ അപാകതകൾ പരിഹരിക്കണം: ഐ എൻ എൽ

Date:

spot_img

തിരുവനന്തപുരം: പി എഫ് ഐ ഹർത്താലുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കുന്നതിൽ നിരപരാധികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിട്ടുണ്ടെങ്കിൽ അതു തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സമുദായത്തിന്റെ ആശങ്ക അകറ്റണമെന്നും ഐ എൻ എൽ (വഹാബ് പക്ഷം )സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.മുൻപ് സംസ്ഥാനത്ത് നടന്ന സമാന ഹർത്താലുകൾക്കും അക്രമങ്ങൾക്കുംകൂടി ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കണമെന്നും ഒരു സമുദായത്തിനു മാത്രമായി നിയമം നടപ്പിലാക്കപ്പെടുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശത്തിനിടയാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ശിക്ഷ നടപ്പാക്കുന്നതിൽ സമുദായ മാനദണ്ഡം ഫാസിസമാണെന്നും തുല്യനീതി നടപ്പാക്കാൻ പ്രതിജ്ഞ ബദ്ധമായ മതേതര ജനാധിപത്യ എൽ ഡി എഫ് സർക്കാർ അപാകത പരിഹരിച്ചു ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടികൾ കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉപതിരഞ്ഞെടുപ്പ്: ചേലക്കരയിൽ മികച്ച പോളിംഗ്

വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിൽ...

ഡി രമേശൻ കഴക്കൂട്ടം ഏരിയ സെക്രട്ടറി

സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി ഡി രമേശിനെ തെരഞ്ഞെടുത്തു.മേടയിൽ വിക്രമൻ, എസ് എസ്...

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിൽ ഇളവ്: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റത്തിൽ അർഹമായ ഇളവും മുൻഗണനയും നൽകി...

20 കേ-സു-കൾ; ഇത് രണ്ടാം തവണയാണ് പിടിയിലാകുന്നത്.

കഴക്കൂട്ടം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയായ കാരമൂട്...
Telegram
WhatsApp