spot_imgspot_img

വിഴിഞ്ഞം – നാവായിക്കുളം – തേക്കട- മംഗലപുരം റിംഗ് റോഡ്; പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം തേക്കട മംഗലപുരം റിംഗ് റോഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ്‌ ഓഫീസ് ധർണ്ണ പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഉത്‌ഘാടനം ചെയ്തു.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം ആട്ടിമറിച്ചു കൊണ്ടാണ് റിംഗ് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും അതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇത്തരത്തിലുള്ള നടപകളുമായിട്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ട പരിഹാരം പോലും നൽകാൻ സർക്കാർ തയാറാകുന്നില്ല. മല്ലപ്പള്ളി നമ്മുടെ മുന്നിൽ ഒരു ഉദാഹരണമായി നിൽക്കുകയാണ്. വിഴിഞ്ഞം-നാവായിക്കുളം, തേക്കട -മംഗലപുരം റിംഗ് റോഡിന്റെ അലൈന്റ്റ്മെന്റ് പോലും നൽകാതെയാണ് ഈ പദ്ധതിയുമായിട്ട് മുന്നോട്ടു പോകുന്നത് എന്നത് വളരെ ആശങ്ക നൽകുന്ന കാര്യമാണ്.

ടെക്നോ സിറ്റിയ്ക്കായി ഭൂമി വിട്ടുനൽകി കുടിയൊഴിപ്പിച്ചവരെ വീണ്ടും കുടിയൊഴിപ്പിക്കുന്നത് അവരോടു കാണിക്കുന്ന നീതി നിഷേധമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.അണ്ടൂർക്കോണം മംഗലപുരം പഞ്ചായത്തുകളിൽ നിന്നും ഏക്കർ കണക്കിന് ഭൂമി ടെക്നോ സിറ്റിയ്ക്കും, സയൻസ് പാർക്കിനുമായി വിട്ടുനൽകിയിയിട്ടും മതിയാകാതെ ഏതുതരത്തിലുള്ള നേട്ടങ്ങളും ഇല്ലാത്ത തേക്കട മംഗലാപുരം ലിങ്ക് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. എം. മുനീറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ ധർണ്ണയിൽ കൺവീനർ അർച്ചന, ബ്ലോക്കഗം ഷഹീൻ, ഗ്രാമപഞ്ചായത് അംഗം മഹേന്ദ്രൻ, കിരൺദാസ്, ജെ എം മുസ്തഫ, അഷറഫ്, അനസ്, അബ്ദുൽഹകീം എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp