spot_imgspot_img

കുടിവെളളം, വൈദ്യുതി, റേഷൻ: സർക്കാർ ജനദ്രോഹത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം നാളെ

Date:

spot_img

തിരുവനന്തപുരം: വെള്ളക്കരവും വൈദ്യുതി ചാർജും വർധിപ്പിച്ചും റേഷൻ സംവിധാനം തകർത്തും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്ന ഇടതു സർക്കാരിന്റെ ജനദ്രോഹത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ നാളെ (ജനു.24 ചൊവ്വ) പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അറിയിച്ചു.

കുടിവെള്ളത്തിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന തുക ഇരട്ടിക്ക് മുകളിൽ വർധിപ്പിച്ചാണ് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത്. എല്ലാ മാസവും വൈദ്യുതിക്ക് സർ ചാർജ് വർദ്ധിപ്പിക്കുന്ന അസാധാരണമായ തീരുമാനം കേന്ദ്ര സർക്കാരും എടുത്തിരിക്കുന്നു. റേഷന്‍ വിതരണ രംഗത്ത് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഒത്തുചേർന്ന് ജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയുമാണ്. കുത്തകകൾക്കും സമ്പന്നർക്കും മാത്രം ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് സർക്കാറുകൾ സൃഷ്ടിക്കുന്നത്. അനിയന്ത്രിതമായ വിലക്കയറ്റം സാധാരണ ജനങ്ങളെ  പട്ടിണിയിലേക്ക് തള്ളിയിടും. ഇത്തരം തീരുമാനത്തിൽ നിന്ന് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഉടൻ പിൻമാറണം. ഇതിന് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണം. ജനങ്ങൾ തെരുവിൽ ഇറങ്ങണം.

പഞ്ചായത്ത്, മുൻസിപ്പൽ, മണ്ഡലം തലങ്ങളിലെ 500 കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാൻ മുഴുവൻ ജനങ്ങളുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്ന് ജബീന ഇർഷാദ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp