spot_imgspot_img

പൊന്നുമോന് എല്ലാ പിന്തുണയും നല്‍കി മന്ത്രി വീണാ ജോര്‍ജ്

Date:

തിരുവനന്തപുരം:

പാലക്കാട് സ്വദേശികളായ സാരംഗിന്റേയും അതിഥിയുടേയും അപൂര്‍വ രോഗം ബാധിച്ച 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ ഇരുവര്‍ക്കും മന്ത്രി എല്ലാ പിന്തുണയുമറിയിച്ചു.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ന് ഉച്ച കഴിഞ്ഞാണ് സാരംഗും ഭാര്യ അതിഥിയും കൂടി എന്നെ കാണാന്‍ കുഞ്ഞ് നിര്‍വാണുമായി ഓഫീസിലെത്തിയത്. കുഞ്ഞിന് 15 മാസമാണ് പ്രായം. കുഞ്ഞിന് ടൈപ്പ് 2 എസ്എംഎ രോഗമാണ്. അപൂര്‍വ രോഗത്തിന് രണ്ട് വയസിന് മുമ്പെടുക്കേണ്ട മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ലാത്തതാണ്. എന്നാല്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ഇത് എത്തിക്കാറുണ്ട്. അതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

നിലവിലെ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും സര്‍ക്കാരിന്റേതായ പിന്തുണ നല്‍കാം എന്നറിയിച്ചിട്ടുണ്ട്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സായി എസ്എടിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യ മേര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

രജിസ്റ്റര്‍ ചെയ്ത 200 ഓളം പേരില്‍ 34 കുട്ടികള്‍ക്ക് രാജ്യത്ത് ലഭ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 10 പേര്‍ക്കും കോഴിക്കോട് 24 പേര്‍ക്കുമാണ് മരുന്നെത്തിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. സഹോദരിയെയും അമ്മയെയും...

കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം...

അലുമിനി അസോസിയേഷൻ 26 ന്

കുളത്തൂർ: കുടുംബ സംഗമവും കലാ വിരുന്നും മെയ് 26ന്. ആറ്റിൻകുഴി ഗവ.എ...

ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ...
Telegram
WhatsApp