കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്ന് ആദ്യ ഐപിഎസ് ഓഫീസർ പദവിയിലെത്തിയ കെ.എസ്. ഗോപകുമാറിന് ജന്മനാടിന്റെ സ്നേഹാദരവ്. ഗോപകുമാർ പഠിച്ച കഴക്കൂട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു ആദരവ് നൽകിയത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
1995 ൽ കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ആദ്യനിയമനം നേടിയ ഗോപകുമാർ ഇടുക്കി, പൂവാർ, പൂന്തുറ, ഫോർട്ട്, എന്നിവിടയങ്ങളിൽ സർക്കിൾ ഇൻസ്പെക്ടറായി സേവനമനുഷ്ടിച്ചു. പിന്നീട് വടകര ഡിവൈ.എസ്.പിയായും കന്റോൺമെന്റ്, ഫോർട്ട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് കമ്മീഷണറായുമായതിന് ശേഷം എസ്.പി റാങ്കിൽ നിയമനം ലഭിച്ചത്. നിലവിൽ റെയിൽവേയിൽ എസ്.പിയാണ്.
ഇരുന്നൂറിലധികം ഗുഡ്സ് സർവീസ് എൻട്രികളും അനുമോദനങ്ങളും ലഭിച്ചിരുന്ന ഗോകുമാറിനെ കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ ഐപിഎസ് പദവി നൽകിയത്. കഴക്കൂട്ടം അമ്പലത്തിൻകര കൃഷ്ണവിലാസത്തിൽ പരേതനായ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻകുട്ടിയുടെയും സുഭദ്ര റ്റിച്ചറുടെയും മകനാണ്.
ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടീയ കഴക്കൂട്ടം എസ്.എച്ച.ഒ ജെ.എസ് പ്രവീണിനെയും ആദരിച്ചു മുൻ എം.പി എ. സമ്പത്ത്, ഡോ. ജി.എസ് പ്രദീപ്, വാർഡ് കൗൺസിലർ എൽ.എസ് കവിത, ഡോ.ഷർമദ്, എം.എസ്.അനിൽ, എസ്.എസ് ബിജു, ജ്യോതിസ് ചന്ദ്രൻ,അനിൽകുമാർ, നിർമ്മലകുമാർ, ജയചന്ദ്രൻ, ജീവ, കലാസിനിമ രംഗത്തെ പ്രഗൽപ്പരായ, അലൻസീയർ,ഗിരീഷ് പൂലിയൂർ, സുധീർ കരമന, ജോബി തുടങ്ങിയവരും പങ്കെടുത്തു. ഗോപകുമാറിന്റെ സഹപാഠികളും സുഹത്തുകളും അടക്കം നൂറുക്കണക്കിന് ചടങ്ങിന് സാക്ഷ്യം വഹിച്ചു.