spot_imgspot_imgspot_img

ഭാരത് ജോഡോ യാത്ര: ഇന്ന് സമാപനസമ്മേളനം

Date:

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന് നടക്കും. പദയാത്ര പുർത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപനസമ്മേളനം ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ പമ്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് 12 മണിയോടെ ലാൽ ചൗക്കിൽ അവസാനിച്ചു.

ക്ഷണിച്ച 13 കക്ഷികൾ സമാപന ചടങ്ങിൽ പങ്കെടുക്കും. എന്നാൽ സിപിഎം, ജെഡിയു, ജെസിഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ ക‍ക്ഷികൾ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്‌. പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവര്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സമ്മേളന സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍നിന്നാണ് യാത്ര തുടങ്ങിയത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp