spot_imgspot_img

ജനക്ഷേമ പദ്ധതികൾക്ക് എന്നും മുന്‍ഗണന നൽകി: കേന്ദ്ര ബജറ്റ്‌ പുരോഗമിക്കുന്നു

Date:

ന്യൂഡൽഹി:  കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. പി.എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്തി നിർമല സീതാരാമന്‍ പറഞ്ഞു. ഈ പദ്ധതി എല്ലാ അന്ത്യാദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതാണ്. ഇതിനായി 2 ലക്ഷം കോടി രൂപയാണ് ചിലവാകുന്നത്. ഈ തുക കേന്ദ്ര സർക്കാർ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ആരോഗ്യമേഖലയുടെ വികസനത്തിന്‍റെ ഭാഗമായി നിലവിലെ 157 മെഡിക്കൽ കോളെജുകൾക്ക് അനുബന്ധമായി 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. 2047 ഓടെ പൂർണമായും അരിവാൾ രോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ആരോഗ്യ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ആദിവാസി മേഖലയെ ലക്ഷ്യം വച്ചുകൊണ്ട്  ആരോഗ്യ രക്ഷ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി ഫോർ കിഡ്സ് രൂപികരിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്നും ജനക്ഷേമ പദ്ധതികൾക്ക് എന്നും മുന്‍ഗണന നൽകിയെന്നും ധനമന്ത്രി പറഞ്ഞു. വികസനം എല്ലായിടത്തും എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സമയത്തും, മഹാമാരിയുടെ കാലത്തും ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി തിരിച്ചറിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യം അഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ധാരാളമായി ആകര്‍ഷിക്കുന്നുണ്ട്. ഈ രംഗത്ത് ഇനിയും വളര്‍ച്ച സാധ്യമാകും. യുവാക്കള്‍ക്ക് ടൂറിസം രംഗത്ത് വലിയ തൊഴിലസരങ്ങളാണ് കാത്തിരിക്കുന്നതും ധനമന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp