spot_imgspot_img

അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനു 63.5 കോടി രൂപ; ധനമന്ത്രി

Date:

spot_img

തിരുവനന്തപുരം: 63.5 കോടി രൂപ അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനായി വകമാറ്റി. സംസ്ഥാനത്ത് കൂടുതൽ ക്രെഷുകളും ഡേ-കെറുകളും ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ- കെയറുകൾ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ മാറ്റി വയ്ക്കും.

സിനിമാ മേഖലയിലേക്ക് 17 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്.

വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി. 2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു.

മെൻസ്ട്രൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്ക്കൂളിലും കോളെജുകളിലും ബോധവത്കരണം നൽകുന്നതിനായി 10 കോടി രൂപ അനുവദിച്ച് ധനമന്ത്രി. ട്രാൻസ്ജെന്‍റർ ക്ഷേമത്തിന്‍റെ ഭാഗമായ മഴവില്ല് പദ്ധതിക്ക് 5.02 കോടിയും ജെൻഡർ പാർക്കുകൾക്ക് 10 കോടി രൂപയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. എന്നാൽ ക്ഷേമ പെൻഷൻ വാങ്ങുന്ന അനർഹരെ ഒഴുവാക്കുമെന്നും 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp