നേമം: സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിൽ അഞ്ചു പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മൊത്തം 16.80 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. പാപ്പനംകോട് വിശ്വംഭരം റോഡ് വികസനം ഒന്നാം ഘട്ടത്തിന് മൂന്ന് കോടിയുടെയും നേമം – സ്റ്റുഡിയോ റോഡ്, തൃക്കണ്ണാപുരം- പൂഴിക്കുന്ന് റോഡ്,കാരയ്ക്കാമണ്ഡപം- കരുമം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിന് മൂന്ന് കോടിയുടെയും പാച്ചല്ലൂർ – കോളിയൂർ റോഡ് നവീകരണത്തിന് മൂന്ന് കോടിയുടെയും വിവിധ കുളങ്ങളുടെ പാർശ്വഭിത്തി നിർമ്മാണത്തിനും സംരക്ഷണത്തിനും നാല് കോടിയുടെയും കരമന – കളിയിക്കാവിള ദേശീയപാതയിൽ കരമന മുതൽ നേമം വരെയുള്ള ഭാഗത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതിനും മീഡിയനുകളുടെ സംരക്ഷണത്തിനുമായി 3.80 കോടി രൂപയുടെയും പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് നേമമം എംഎൽഎ കൂടിയായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.