spot_imgspot_img

പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ: കെ.സുരേന്ദ്രൻ

Date:

കൊച്ചി: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം വർദ്ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയിൽ 20 ശതമാനം വർദ്ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വർദ്ധനവാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്. ഇത് ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എറണാകുളം (പാലാരിവട്ടം) കൊച്ചിൻ റിനൈ ഹോട്ടലിൽ ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാരിൻ്റെ ജനക്ഷേമകരമായ ബജറ്റിനെ രാഷ്ടീയ ഭേദമന്യേ എല്ലാവരും പ്രകീർത്തിക്കുമ്പോൾ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നൽകിയില്ലെന്നാണ് വിമർശിക്കുന്നത്. റെയിൽവെ വികസനത്തിന് ചരിത്രത്തിലേറ്റവും കൂടുതൽ തുക സംസ്ഥാനത്തിനായി നീക്കിവച്ചത് മോദി സർക്കാരാണ്. എട്ട് കേരളിയർ മന്ത്രിമാരായിരുന്ന യുപിഎ സർക്കാർ നൽകിയതിൻ്റെ നാലിരട്ടി തുകയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. ജിഎസ്ടി വിഹിതം പരമാവധി വർധിപ്പിച്ചു. പദ്ധതി പദ്ധതിയേതര സഹായങ്ങളും കേരളത്തിന് വേണ്ടി മോദി സർക്കാർ നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാന സർക്കാർ പാവങ്ങളെ പിഴിയുന്ന സമയം വൻകിടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്, 15000 കോടി രൂപയുടെ നികുതി കുടിശ്ശിക ഇവരിൽ നിന്നും പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റിൽ നിർദ്ദേശിക്കുന്നില്ല. വൻകിടക്കാരുടെ പാട്ടക്കുടിശ്ശിക വൈദ്യുതി കുടിശ്ശികയും കോടിക്കണക്കിന് രൂപയുടേതാണ്. പിണറായി സർക്കാർ ഈ കാര്യത്തിൽ മൗനം അവലംബിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സർക്കാരിൻ്റെ തെറ്റായ നയം മൂലം സംസ്ഥാനം പിന്നോക്കാവസ്ഥയിലാണ്. ആരോഗ്യം-വിദ്യാഭ്യാസം- തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും തകർച്ചയിലാണ്. പിറന്നു വീഴുന്ന ഓരോ കുഞ്ഞിൻ്റെ തലയിലും ഒരു ലക്ഷത്തിലധികം രൂപയുടെ ബാദ്ധ്യതയാണ് സർക്കാർ നല്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp