spot_imgspot_imgspot_img

കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തും; കേന്ദ്ര റെയിൽവേ മന്ത്രി

Date:

ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസിനു വിഹിതം അനുവദിച്ചുവെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. കേരളത്തിലെത്തി റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കെ-റെയിൽ സിൽവർ ലൈൻ സംബന്ധിച്ച് സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും എത്തുകയാണ്. നിലവിൽ കർണാടകത്തിനും തമിഴ്നാടിനുമാണ് വന്ദേ ഭാരത് എക്സ്പ്രസ് നൽകിയത്.

2033 കോടി രൂപ കേരളത്തിൽ റെയിൽവെ വികസനത്തിന് വകയിരുത്തിയിട്ടുണ്ട്. ശബരി റെയിൽപ്പാതയ്ക്കായി 100 കോടി രൂപയും മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp