spot_imgspot_img

മരണത്തിലും അവർ ഒരുമിച്ചു; ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു

Date:

പെരുമാതുറ : ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. പെരുമാതുറ വലിയപ്പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70), ഭാര്യ നസീമ (59) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങിയത്.

ശനിയാഴ്ച വൈകിട്ടോടെയാണ് അസുഖബാധിതനായി കിടപ്പിലായിരുന്ന ഭർത്താവ് അബ്ദുൽഖരീം അന്തരിച്ചത്. പിറ്റേന്ന് രാവിലെ 8 മണിക്ക് ഖബറടക്കാനിരിക്കെയാണ് രാവിലെ ആറ് മണിയോടെയാണ് ഭാര്യയും മരിച്ചത്. ഇരുവരുടെയും വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

നജിത, നബീൽ എന്നിവർ പരേതരുടെ മക്കളും ഫിറോസ് ഖാൻ, നദ എന്നിവർ മരുമക്കളുമാണ്. ഞായറാഴ്ച രാവിലെ 9 മണിയോടെ പെരുമാതുറ വലിയപള്ളി ജുമാ മസ്ജിദിൽ ഇരുവരുടെയും മയ്യിത്ത് നമസ്കാരം ഒരുമിച്ച് നിർവഹിച്ച ശേഷം അടുത്തടുത്ത ഖബറുകളിൽ തന്നെ ഖബറടക്കം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൂന്നരവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസ്: കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക...

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു. പാട്ടത്തിൻകര...

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...
Telegram
WhatsApp