തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. പൊതു ചർച്ച 3 ദിവസമാവും നടക്കുക. പ്രതിപക്ഷം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ നിരാഹാര സമരം നടത്തും. പ്രതിപക്ഷ നേതാവ് ബജറ്റ് ചർച്ചക്കുമുൻപ് സഭയിൽ പ്രഖ്യാപനം നടത്തും. യുഡിഎഫ് പാർലമെന്‍ററി കാര്യ സമിതിയുടേതാണ് തീരുമാനം. ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്‍റെ മുറിയില്‍ യുഡിഎഫ് യോഗം ചേരും. ഇന്ന് നിയമസഭയിലേക്ക് ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. കൂടാതെ നികുതി വർധനവിനെതിരെ ചൊവ്വാഴ്ച്ച ജില്ലാ ആസ്ഥാനങ്ങളിൽ യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.