spot_imgspot_img

സ​ഞ്ജു സാം​സ​ണെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

Date:

spot_img

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണെ കേരള ബ്ലാ​സ്റ്റേ​ഴ്സിന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു. ​ സ​ഞ്ജു ഒ​രു ദേ​ശീ​യ പ്ര​തീ​ക​മാ​ണ്. അ​ദ്ദേ​ഹ​ത്തെ കെ​ബി​എ​ഫ്സി കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഡ​യ​റ​ക്ട​ര്‍ നി​ഖി​ല്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. താ​ന്‍ എ​പ്പോ​ഴും ഒ​രു ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​നാ​ണെ​ന്നും, അ​ച്ഛ​ന്‍ ഒ​രു പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ ക​ളി​ക്കാ​ര​നാ​യ​തി​നാ​ല്‍ ഫു​ട്ബോ​ള്‍ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍ന്നു​ള്ള ഒ​രു കാ​യി​ക വി​നോ​ദ​മാ​ണെ​ന്നും ബ്രാ​ന്‍ഡ് അം​ബാ​സി​ഡ​റാ​യി നി​യ​മി​ത​നാ​യ ശേ​ഷം സ​ഞ്ജു സാം​സ​ണ്‍ പ​റ​ഞ്ഞു.

മ​ല​യാ​ളി താ​ര​വും ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ നാ​യ​ക​നു​മാ​യ സ​ഞ്ജു, ക​ള​ത്തി​ലും പു​റ​ത്തും ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രാ​ധ​ക​രോ​ടൊ​പ്പം ഒ​രു മ​ത്സ​രം കാ​ണാ​നും ടീ​മി​നെ പി​ന്തു​ണ​യ്ക്കാ​നും എ​നി​ക്ക് കാ​ത്തി​രി​ക്കാ​നാ​വു​ന്നി​ല്ല. സ്പോ​ര്‍ട്സി​ന് എ​ല്ലാ​യ്പ്പോ​ഴും അ​തി​ന്‍റെ പ്രേ​ക്ഷ​ക​രി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്, ഒ​പ്പം ഒ​രു​മി​ച്ച് സ്പോ​ര്‍ട്സ് ഇ​ക്കോ​സി​സ്റ്റം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ക്ല​ബ്ബി​ന്‍റെ അം​ബാ​സ​ഡ​ര്‍ എ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ ക​ര്‍ത്ത​വ്യം നി​ര്‍വ​ഹി​ക്കാ​നാ​കു​മെ​ന്നും ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു- സ​ഞ്ജു കൂ​ട്ടി​ച്ചേ​ര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp