spot_imgspot_img

ഭാരത് ജോഡോ യാത്രയുടെ ചരിത്ര വിജയം; കെ.സി.വേണുഗോപാലിനും ഭാരത് യാത്രികര്‍ക്കും കെപിസിസി സ്വീകരണം നല്‍കും

Date:

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അധ്യായമായി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ സംഘാടനത്തിന് നേതൃത്വം നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയെയും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഭാരത് യാത്രികരെയും അവരുടെ കുടുംബാംഗങ്ങളെയും കെപിസിസിയുടെ നേതൃത്വത്തില്‍ ആദരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തില്‍ നിന്ന് ജനതയെ മോചിപ്പിച്ച് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആശയധാരയിലെത്തിക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു.ഫെബ്രുവരി 11 ശനിയാഴ്ച്ച വൈകുന്നേരം 4 ന് കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുന്‍ കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp