അങ്കാറ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 78000 കടന്നു. 6000 ത്തോളം പേർ തുര്‍ക്കിയില്‍ മാത്രം മരിച്ചതായും 40,000 ൽ ഏറെ പേർ ചികിത്സയിൽ കഴിയുന്നതായുമാണ് റിപ്പോർട്ടുകൾ. സിറിയയിൽ മരണം 1800 കടന്നു. ചികിത്സയിലുള്ളത് നാലായിരത്തോളം പേരാണ്.
20,000 വരെ ഇരു രാജ്യങ്ങളിലുമായി മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. വൈദ്യുതി ബന്ധം പൂര്‍ണമായി തകരാറിലാണ്. മൂന്നു ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടര്‍ചലനങ്ങളും ഉണ്ടായതായാണ് കണക്കുകൾ.