spot_imgspot_img

നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

Date:

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി. നികുതി വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും നികുതി വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറയ്ക്കാൻ വേണ്ടിയല്ല ഇന്ധന സെസ് കൂട്ടിയതെന്നു ധനമന്ത്രി വ്യക്തമാക്കി. കുറയ്ക്കാനാണെങ്കിൽ അഞ്ചു രൂപ കൂട്ടിയിട്ട് മൂന്നു രൂപ കുറയ്ക്കാമായിരുന്നു. കൂട്ടിയത് ജനത്തിനു വേണ്ടിയാണ്. പ്രതിപക്ഷസമരം കാരണമല്ല കുറയ്ക്കാത്തത്. പ്രതിപക്ഷം കാര്യങ്ങൾ മനസ്സിലാക്കി സഹകരിക്കണം. പ്രതിഷേധം നടത്തി നികുതി കുറച്ചെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണപക്ഷത്തിന്‍റെ നിലപാടിൽ വിമർശിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സഭയിൽ നിന്നും ഇറങ്ങി പോയി. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

അതേസമയം സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ പല ജില്ലകളിലും പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.യുഡിഎഫ് എംഎൽഎമാർ നിയസഭയിലേക്ക് നടന്നു പോയാണ് പ്രതിഷേധിച്ചത്. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള ഉൾപ്പെടെ സസ്പെൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp