spot_imgspot_imgspot_img

ഖാദിരിയാ അറബിക് കോളേജ് സ്ഥാപകൻ സൈനുല്ലാബ്ദീന്‍ മുസ്ല്യാര്‍ നിര്യാതനായി

Date:

വെഞ്ഞാറമൂട്: കോലിയക്കോട് നെല്ലി്ക്കാട് വീട്ടില്‍ സൈനുല്ലാബ്ദീന്‍ മുസ്ല്യാര്‍ (69) നിര്യാതനായി. നെല്ലിക്കാട് ഖാദിരിയ്യാ ഇസ്ലാമിക് ട്രസ്റ്റ്, ഖാദിരിയാ അറബിക് കോളേജ്, ഖാദിരിയ്യാ യത്തീം ഖാന, എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. ജീവ കാരുണ്യമേഖലകളിലും സജീവമായിരുന്ന ഇദ്ദേഹം അറബിക് കോളേജ് വാര്‍ഷികാചരണങ്ങളുടെ ഭാഗമായി 300 ഓളം നിര്‍ദ്ധന കുടുംബങ്ങളിലെയുവതികളുടെ വിവാഹം നടത്തി കൊടുത്തിട്ടുണ്ട്. കൂടാതെ ചികിത്സാ സഹായം, ഭവന നിര്‍മ്മാണം എന്നീ ആവശ്യങ്ങളുമായി സമീപിക്കുന്നവര്‍ക്കും താങ്ങായി. ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിരും മറ്റ് നൂറ് കണക്കിന് പേരും വീട്ടിലെത്തി പരേതന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. മൃതദേഹം ഖാദിരിയ്യാ അറബിക് കോളേജ് വളപ്പില്‍ ഖബറടക്കി. ഭാര്യ. റാഹിലാ ബീവി. മക്കള്‍. സൈഫുദ്ദീന്‍, ഷരീഫ് ഖാന്‍, സഫീന, സിദ്ദീഖ്, ഹാസില. മരുമക്കള്‍. ഷാഹിദ, ബഹീദ, ഡോ. സിജ്‌റ, ഫഹദ്, നസീര്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp