spot_imgspot_imgspot_img

വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ

Date:

തിരുവനന്തപുരം: വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ ലബിലു (27), അസാനൂർ റഹ്മാൻ (32), ഡൽഹി സ്വദേശി രാജു ഷെയ്ക്ക് (36) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരമന സ്വദേശിയായ ശ്രീരാഗിനോട് 11 ലക്ഷം രൂപയുടെ യു. എ. ഇ ദിർഹം 7 ലക്ഷം രൂപക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, കരമന ചിലന്തിവല ക്ഷേത്രത്തിന് സമീപം വെച്ച് 7 ലക്ഷം രൂപ കൈപ്പറ്റിയ പ്രതികൾ, വിദേശ കറൻസി ആണെന്ന് പറഞ്ഞ് പേപ്പർ ചുരുളുകൾ അടങ്ങിയ ബാഗ് നൽകി കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു.

യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ചാലക്ക് സമീപം, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും പ്രതികളെ പിടികൂടിയത്.

കരമന, എസ്.എച്ച്. ഒ സുജിത്ത്, എസ്.ഐമാരായ സന്തോഷ്, ബൈജു, രാധാകൃഷ്ണൻ, എസ്.സി.പി. ഒമാരായ സാജൻ, അഭിലാഷ്, സി.പി. ഒമാരായ ഉണ്ണികൃഷ്ണൻ, സൻജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp