spot_imgspot_img

ജീവനക്കാരുടെ ഉല്ലാസയാത്ര: ശക്തമായ നടപടി വേണം: കെ.സുരേന്ദ്രൻ

Date:

spot_img

തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണം.

വിഷയം സംസ്ഥാനം മുഴുവൻ ചർച്ചയായിട്ടും ഉല്ലാസയാത്ര തുടരാനുള്ള ജീവനക്കാരുടെ തീരുമാനം ധാർഷ്ട്യമാണ്. ഇടത് യൂണിയനുകളിൽപ്പെട്ട ഇവർക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കോന്നി എംഎൽഎക്ക് വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം. എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് ഒരു ഭരണകക്ഷി എംഎൽഎക്ക് വിലപിക്കേണ്ടി വരുന്നതിൽ നിന്നു തന്നെ സംസ്ഥാന സർക്കാരിന്റെ പരാജയം വ്യക്തമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

അനുമതിയില്ലാതെ യാത്ര നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ റവന്യു മന്ത്രി കെ.രാജൻ തയ്യാറാവണം. കേരളത്തിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജനദ്രോഹ കേന്ദ്രങ്ങളായി മാറുകയാണ്. പിണറായി സർക്കാരിന്റെ കുത്തഴിഞ്ഞ സമീപനമാണ് സിപിഎം- സിപിഐ സർവ്വീസ് സംഘടനകൾക്ക് വളം വെച്ചുകൊടുക്കുന്നത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘ജോർജ് കുര്യൻ ക്രൈസ്തവരെ ഒറ്റിക്കൊടുത്ത യൂദാസ്’: ജോൺ ബ്രിട്ടാസ്

ന്യൂ ഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെതിരെ അതിരൂക്ഷ വിമര്ശാനവുമായി ജോൺ...

കായലിൽ മാലിന്യപ്പൊതി; എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ...

സായ് എൽഎൻസിപിഇയിൽ ഒന്നാം അന്താരാഷ്ട്ര സ്ട്രെങ്ത് & കണ്ടീഷനിംഗ് കോഴ്സ് വിജയകരമായി നടത്തി

തിരുവനന്തപുരം: അത്ല റ്റിക്ക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സായ്‌യുമായി സഹകരിച്ച്, ആർഇസി...

കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തു മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളി

കഴക്കൂട്ടം:  ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തും വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച്...
Telegram
WhatsApp