spot_imgspot_img

വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തിനിടെ സംഘർഷം; പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു

Date:

നേമം: വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളായണി ക്ഷേത്രോത്സവത്തിന്റെ ഒന്നാം ദിവസമായിരുന്നു ഇന്നലെ. കമ്മിറ്റി ഓഫീസിനു സമീപം ഡ്യൂട്ടി നോക്കുന്നതിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ നേമം പൊലീസ് ഈ ഭാഗത്ത് പ്രത്യേക വിശ്രമ കേന്ദ്രം നിർമ്മിക്കുകയായിരുന്നു. താൽക്കാലികമായി ടെന്റ് കെട്ടി പൂർത്തിയാക്കിയതോടുകൂടിയാണ് ആർഎസ്എസ് പ്രവർത്തകർ ടെന്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടത്.

പൊലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കുകയില്ല എന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടു. പൊലീസ് കെട്ടിയ ടെന്റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും സി ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവർ ഇതിന് വഴങ്ങിയില്ല. ഇതിനിടെ ചിലർ പൊലീസിനെതിരേ ആക്രോശവുമായി എത്തിയ ആർഎസ്എസുകാർ വിശ്രമകേന്ദ്രം പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു.

പ്രകോപനപരമായ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിലും താൽക്കാലിക വിശ്രമകേന്ദ്രം പൊളിച്ചു നീക്കുന്നതുവരെ അവർ സംയമനം പാലിക്കുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് ഫോർട്ട് എസി എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. പ്രശ്ന സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതിന് ഏതാണ്ട് ഒരാഴ്ച മുമ്പും ഇവിടെ സംഘർഷ സാധ്യത ഉണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് കാവിക്കൊടി കെട്ടിയതുമായി ബന്ധപ്പെട്ടാണ് അന്ന് പ്രശ്നം ഉടലെടുത്തത്. കൊടിക കെട്ടാൻ പാടില്ല എന്നകളക്ടറുടെ ഉത്തരവ് നിലനില്ക്കേ ബിജെപി- ആർഎസ്എസ് പ്രവർത്തകർ കാവിക്കൊടി കെട്ടിയതിനെ ഭക്തർ ചോദ്യം ചെയ്തിരുന്നു. അന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാവിക്കൊടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും ഇത് നീക്കം ചെയ്യപ്പെട്ടിട്ടില്ല. എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തതിന നേമം പോലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp