ന്യൂഡൽഹി: നാളെ വിധിയെഴുതാനൊരുങ്ങി ത്രിപുര. നാളെയാണ് ത്രിപുരയിൽ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുക. ഇന്ന് നിശബ്ദ പ്രചാരണം. അക്രമ സാധ്യത മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയപൂർ, മോഹൻപൂർ തുടങ്ങിയ ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു.
അതേസമയം കേന്ദ്രമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഇടപെടുകയാണെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടികാഴ്ച നടത്തിയെന്നാണ് ആരോപണം.