spot_imgspot_img

എം ശിവശങ്കറിനെ 5 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

Date:

കൊച്ചി: ശിവശങ്കറിനെ 5 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ലൈഫ് കോഴക്കേസിലാണ് നടപടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് കോടതിയിൽ ഹാജരാകണം. അതേസമയം, തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്‌തുവെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കർ കോടതിയിൽ അറിയിച്ചിരുന്നു.

തുടർന്ന് ഓരോ 2 മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരികസ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിർദേശം നൽകി. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ഇയാളെ 10 ദിവസം കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും 5 ദിവസത്തേക്കാണ് കോടതി അനുമതി നൽകിയത്.

3 കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ലൈഫ് മിഷന്‍ കരാറിൽ നടന്നതെന്നാണ് ഇഡി റിപ്പോർട്ട്. ലൈഫ് കോഴക്കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp