spot_imgspot_img

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

Date:

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ ഉല്ലാസയാത്രക്കായി ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ റിപ്പോർട്ട് സമർപ്പിച്ചു. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ടു നൽകിയത്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ കൂട്ട അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് ററവന്യു കമ്മീഷണറാണ് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കേണ്ടത്.

റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ കൊണ്ടുവരാനാണ് റവന്യു വകുപ്പ് ആലോചിക്കുന്നത്. കോന്നി താലൂക്ക് ഓഫീസിലെ അവധി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കൂട്ട അവധിയിൽ നടപടി സ്വീകരിച്ച ശേഷമാവും മാർഗരേഖ പരിഗണിക്കുക. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. വിശദമായ കൂടിയാലോചനക്കുശേഷമാവും മാർഗരേഖ കൊണ്ടു വരിക.

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഓഫീസിൽ എത്തിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...
Telegram
WhatsApp