spot_imgspot_img

പ്രവര്‍ത്തന സമയത്തില്‍ ചരിത്രം കുറിച്ച് സിഇടി; വൈജ്ഞാനിക സമൂഹത്തിന്റെ ദിശാസൂചികയെന്ന് മന്ത്രി ആര്‍ ബിന്ദു

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയിറിംഗ് കോളേജിലെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത് നവവൈജ്ഞാനിക സമൂഹമെന്ന നിലയിലുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ ദിശാസൂചകമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കോളേജിന്റെ പ്രവര്‍ത്തന സമയം ആറ് മണിക്കൂറില്‍ നിന്ന് പന്ത്രണ്ട് മണിക്കൂറായി (രാവിലെ 9 മുതല്‍ രാത്രി 9 വരെ)വര്‍ധിപ്പിച്ചതിന്റെ (യാനം ദീപതം പദ്ധതി) ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനസമയം നീളുമ്പോള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ഈ രീതിയിലാണ് അധ്യയനം നടക്കുന്നത്. സിഇടിയുടെ മാതൃക പിന്തുടര്‍ന്നാകും അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കലാലയങ്ങളിലും പ്രവര്‍ത്തന സമയം പന്ത്രണ്ട് മണിക്കൂറാക്കുകയെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനായി റൂസ്സ, സര്‍ക്കാര്‍, പിടിഎ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റുഡന്റ് സെന്റര്‍ കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ടം, നവീകരിച്ച സെന്‍ട്രല്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ വി. സരേഷ് ബാബു, ബിഎസ്എന്‍എല്‍ ചീഫ് എഞ്ചിനീയര്‍ സതീഷ് ആര്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp