spot_imgspot_img

വിദ്യാഭ്യാസം കച്ചവടമാക്കുന്നവർക്കെതിരെ പോരാടാൻ ‘വാത്തി’ എത്തുന്നു 17ന്

Date:

spot_img

സമകാലീന തമിഴ് നടന്മാരിൽ ഏറെ വേറിട്ട കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായെത്തുകയാണ് താരം അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’. മലയാളിയായ സംയുക്തയാണ് സിനിമയിലെ നായിക. സമുദ്രക്കനിയാണ് പ്രതിനായക വേഷത്തിലുള്ളത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഫെബ്രുവരി 17നാണ് തമിഴിലും തെലുങ്കിലുമായി സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

കഥാപാത്ര വൈവിദ്ധ്യം കൊണ്ട് ഓരോ സിനിമയിറങ്ങുമ്പോഴും ഞെട്ടിക്കാറുള്ളയാളാണ് ധനുഷ്. കഴിഞ്ഞ വര്‍ഷം ധനുഷും നിത്യയും പ്രധാന വേഷങ്ങളിലെത്തിയ തിരുച്ചിറ്റമ്പലം നൂറ് കോടിക്ക് മേൽ ബോക്സോഫീസ് കളക്ഷൻ നേടി വൻ വിജയം നേടിയിരുന്നു. അതിന് ശേഷമിറങ്ങിയ സിനിമയായിരുന്നു ‘നാനേ വരുവേൻ’. ധനുഷ് ഡബിൾ റോളിലെത്തിയ സിനിമ പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈ ക്ഷീണം മാറ്റാൻ കൂടിയാണ് ഈ വര്‍ഷം ‘വാത്തി’യുമായി ധനുഷിന്‍റെ വരവ്. ചിത്രം ബ്ലോക്‍ബസ്റ്റർ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് ആരാധകരും നോക്കികാണുന്നത്.

ധനുഷിന്‍റെ വേറിട്ട മേക്കോവറും ശക്തമായ കഥയും അവതരണവും വാത്തിയെ മാസ് ആൻഡ് ക്ലാസ് സിനിമയാക്കിയിട്ടുണ്ടെന്നാണ് സിനിമയുടെ പ്രീമിയർ ഷോ കണ്ടവരുടെ പ്രതികരണങ്ങൾ. തമിഴിൽ ‘വാത്തി’ എന്ന പേരിലും തെലുങ്കിൽ ‘സർ’ എന്ന പേരിലുമാണ് ചിത്രമെത്തുന്നത്. ബാലമുരുകൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. തെലുങ്കിൽ ഒട്ടേറെ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള വെങ്കി അറ്റ്‍ലൂരിയൊരുക്കിയ ചിത്രം വിദ്യാഭ്യാസ കച്ചവടം പ്രമേയമാക്കി ശക്തമായൊരു കഥയുടെ പിൻബലവുമായാണ് എത്തുന്നത്. സ്കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് ‘വാത്തി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ ‘വാത്തി’ പ്രദർശനത്തിനെത്തുന്നുണ്ട്.

സിനിമയുടെ തമിഴ്‌നാട്ടിലെ തിയറ്റർ അവകാശം സെവൻ സ്‌ക്രീൻ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്. സിത്താര എന്‍റർടെയ്ൻമെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം. സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, സംയുക്ത, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു തുടങ്ങി നിരവധി താരങ്ങളും വാത്തിയിൽ അഭിനയിക്കുന്നു.

ധനുഷ് എഴുതിയ വാ വാത്തി എന്ന ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായി ഇതിനകം മാറിയിട്ടുമുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‍സ് ആദിത്യ മ്യൂസികിനാണ്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. ജെ യുവരാജാണ് ക്യാമറ, നവീൻ നൂളി ആണ് ചിത്രസംയോജനം, വെങ്കട് ആണ് ആക്ഷൻ കോറിയോഗ്രാഫർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp