spot_imgspot_imgspot_img

കഴക്കൂട്ടം സ്വദേശി മുതലപ്പൊഴിയിൽ മുങ്ങി മരിച്ചു;സംഭവം ഇന്ന് രാവിലെ 10 മണിയോടെ

Date:

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ യുവാവ് മരിച്ചു. കഴക്കൂട്ടം കാര്യവട്ടം എളുവിള കൃഷ്ണാഭവനിൽ ബാലകൃഷ്ണൻ ആശാരി വത്സല ദമ്പതികളുടെ മകൻ മനീഷ് (38) ആണ് മരിച്ചത്.അഴിമുഖത്ത് നിന്നും ചൂണ്ടയിടുന്നതിനിടെ കാൽ വഴുത്തി കടലിലേക്ക് വീഴുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകൾ വിവരം അറിയിച്ചതോടെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും കടലിൽ നിന്നും മൃതദ്ദേഹം കരയ്ക്കെത്തിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെയ്ൻ്റിംഗ് തൊഴിലാളിയായിരുന്ന മനീഷ് അവിവാഹിതനാണ്.
ബിനേഷ് ഏക സഹോദരനാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp